Kerala NewsLatest NewsLocal NewsNews

കാമുകനെ മയക്കിക്കിടത്തി കാമുകി പണവും വീട്ടുപകരണങ്ങളുമായി മുങ്ങി

ആലുവ: കാമുകനെ മയക്കിക്കിടത്തി കാമുകി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടിലേക്ക് മുങ്ങി. ഇടുക്കിയില്‍ നിന്നും വന്ന് ആലുവ മുപ്പത്തടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു 55കാരനായ കാമുകന്‍. വീട്ടുകാരുമായി വഴക്കിട്ട് വന്ന ഇയാള്‍ കൂലിപ്പണിക്കാരനാണ്. ഇതിനിടെയാണ് ഭര്‍ത്താവുമായി അകന്നുകഴിയുന്ന 48കാരിയായ സ്ത്രീയുമായി അടുപ്പമാകുന്നത്. കൂലിപ്പണിയാണെങ്കിലും സ്ഥിരംജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്.

രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ കുറച്ചുകാലമായി മക്കളോടൊപ്പം ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്‌സി തുടങ്ങിയവയും പഴ്‌സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്.

തുടര്‍ന്ന് ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍നിന്ന് കണ്ടെത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല. പരാതി നല്‍കിയെങ്കിലും കാമുകന്‍ പിന്മാറിയതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button