Kerala NewsLatest NewsLocal NewsNationalNews

കേരളത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24ന് തെരഞ്ഞെടുപ്പ്.

രാജ്യസഭാംഗമായിരുന്ന എം പി വീരേന്ദ്രകുമാർ മരണപെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക്, രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് മാസം പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി 13 ആണ്. സൂക്ഷ്മ പരിശോധന 14ന്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി 17. ഓഗസ്റ്റ് 26ന് മുൻപ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് മെയ് 25 മുതൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ജയിക്കുന്നയാൾക്ക് 2022 ഏപ്രിൽ രണ്ടാം തിയതിവരെ എംപിയായി തുടരാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button