എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതി; തിരഞ്ഞെടുപ്പ് നീട്ടിവെക്കരുത്- കെ സുരേന്ദ്രന്‍

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂര്‍ണ്ണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് യുഡിഎഫിനും പരാജയ ഭീതി ആണ്. ജനങ്ങള്‍ക്കിടയില്‍ ഇരു മുന്നണികള്‍ക്കും പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റി വയ്ക്കരുത്. സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി ശക്തമായ നിലപാട് ഉന്നയിക്കും. ജനുവരിയില്‍ കൊവിഡ് കുറയും എന്ന് എന്താണ് ഉറപ്പ് ഉള്ളത്. ആരോഗ്യ വകുപ്പോ വിദഗ്‌ധരോ അങ്ങനെ പറഞ്ഞു കണ്ടിട്ടില്ല. കൊവിഡ് എന്തായലും മാര്‍ച്ച് മാസം വരെ തുടരും എന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടും എന്ന് പറയുന്നതില്‍ യുക്തി ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ രീതി ആണ് മാറേണ്ടത്,തീയതി അല്ല. നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യം ഇല്ലാത്തതാണ്. നാല് മാസത്തെ കാലാവധി മാത്രം ഉള്ളത് കൊണ്ടാണ് അതിനോട് വിയോജിക്കുന്നത്.