DeathKerala NewsLatest NewsLocal NewsNews
രണ്ടു കുട്ടികളുമായി വീട്ടമ്മ കിണറ്റില്‍ ചാടി; ആറും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം; യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു.

മക്കളുമായി കിണറ്റില്‍ ചാടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. പാലക്കാട് ഉപ്പുംപാടം സ്വദേശി മഞ്ജുളയാണ് മക്കളായ അഭിന്‍ (ആറ് വയസ്), അഭിത് (മൂന്ന് വയസ്) എന്നിവരുമായി കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ കുട്ടികള്‍ മരിച്ചു. മഞ്ജുളയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു മഞ്ജുള. തിങ്കളാഴ്ച വൈകിട്ടാണ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ മഞ്ജുളയെ രക്ഷിച്ചു. കുട്ടികളെ പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.
പരിക്കേറ്റ മഞ്ജുള പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ദാമ്പത്യ പ്രശ്‌നങ്ങളാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.