സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ടു ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ടു ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു ഖുര്‍ ആന്‍ 567 ഗ്രാമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതിയ 250 പാക്കറ്റുകളാണ് യു.എ.ഇ എംബസി വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിട്ടുള്ളത്. 4478 കിലോയാണ് ആകെ തൂക്കം. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ക്കൊപ്പം മറ്റെന്തിങ്കിലുമുണ്ടായിരുന്നോ എന്നതാണ് കസ്റ്റംസ് അന്വേഷിച്ചു വരുന്നത്.
അതേ സമയം, സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തെളിവുകള്‍ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിനു തെളിവാണെന്നും തട്ടിപ്പിന്റെ വിവരങ്ങള്‍ ബി,ജെപിക്ക് നേരത്തെ അറിയാമായിരുന്നെന്നാണ് തെളിയുന്നതെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. സ്വര്‍ണണക്കടത്ത് കേസില്‍ കെ.ടി ജലീല്‍ കൂട്ടു നിന്നും എന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. വിശുദ്ധ ഗ്രന്ഥ പാരായണം എന്ന സദുദ്ദേശമല്ല ഇവരുടെ പ്രവൃത്തിക്കു പിന്നിലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണത്തിനു വേണ്ടിയാണെന്നും ഫിറോസ് ആരോപിച്ചു.