CovidHealthKerala NewsLatest NewsNews

കേരളത്തിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു.

കേരളത്തിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പത്തനംതിട്ടയിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എസ്.പിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസുദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പത്തനംതിട്ടയിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലും 15 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പൊലീസുകാരെ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ 8 പൊലീസുകാര്‍ക്കും തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 118 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം 44 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button