CovidKerala NewsLatest NewsNationalNewsWorld

കോ​വി​ഡ് മ​ഹാ​മാ​രി ഇതുവരെ ഏ​ഴ​ര ല​ക്ഷം മനുഷ്യ ജീവനുകൾ കവർന്നു.

മനുഷ്യ ജീവനുകൾ കവർന്നുകൊണ്ടു ലോകത്ത് താണ്ഡവമാടുന്ന കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ലോകത്താകമാനം ഏ​ഴ​ര ല​ക്ഷം കവിഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം ക്ര​മാ​തീ​ത​മാ​യി വർധിച്ചതോടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ക്കുന്നവരുടെ എണ്ണവും ഉ​യ​രു​ക​യാ​ണ്. നി​ല​വി​ല്‍ 7,51,426 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ലോകത്ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​ പുറത്ത് വിട്ട കണക്കുകൾ ആണ് ഇക്കാര്യം പറയുന്നത്.

ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ലയുടെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,07,82,725 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 1,36,79,474 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ല്‍ നി​ന്ന് ഇതുവരെ മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാജ്യങ്ങളാണ് രോ​ഗ​ബാ​ധ​യുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇങ്ങനെയാണ്. അ​മേ​രി​ക്ക- 53,56,843, ബ്ര​സീ​ല്‍-31,70,474, ഇ​ന്ത്യ-23,95,471, റ​ഷ്യ-9,02,701, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,68,919, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,22,519, ചി​ലി-3,78,168, സ്പെ​യി​ന്‍-3,76,864. മേൽ ​രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,68,999, ബ്ര​സീ​ല്‍-1,04,263, ഇ​ന്ത്യ-47,138, റ​ഷ്യ-15,260, ദ​ക്ഷി​ണാ​ഫ്രി​ക്ക-11,010, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,837, ചി​ലി-10,205, സ്പെ​യി​ന്‍-28,579.

പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍ ഉള്ളത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 67,066 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത് ഇ​തേ സ​മ​യ​ത്ത് അ​മേ​രി​ക്ക​യി​ല്‍ 50,886 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 58,081 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ക്കുകയുണ്ടായി. ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. ഇ​റാ​നി​ല്‍ 3,33,699 പേ​ര്‍​ക്കും ബ്രി​ട്ട​നി​ല്‍ 3,13,798 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​നു പു​റ​മേ, സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ര്‍​ജ​ന്‍​റീ​ന, ഇ​റ്റ​ലി, തു​ര്‍​ക്കി, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ് എന്നീ എ​ട്ടു രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റാ​ക്ക്, ഫി​ലി​പ്പീ​ന്‍​സ്, ഇ​ന്തോ​നീ​ഷ്യ, കാ​ന​ഡ, ഖ​ത്ത​ര്‍, ക​സാ​ക്കി​സ്ഥാ​ന്‍ എന്നീ ആ​റ് രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ത​ര്‍ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്.

കോ​വി​ഡ് വ്യാ​പ​നം വി​യ​ന്ന, മി​ലാ​ന്‍, മാ​ഡ്രി​ഡ്, കോ​പ്പ​ന്‍​ഹേ​ഗ​ന്‍, സ്റ്റോ​ക് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് ഓ​ഫീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ താൽക്കാലികമായി അ​ട​ക്കുന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യിരിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യൂ​റോ​പ്പി​ലെ വി​യ​ന്ന, മി​ലാ​ന്‍, മാ​ഡ്രി​ഡ്, കോ​പ്പ​ന്‍​ഹേ​ഗ​ന്‍, സ്റ്റോ​ക് ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് ഓ​ഫീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ താൽക്കാലികമായി അ​ട​ക്കുന്നു. കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്‌ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ വ​ക്താ​വ് പറഞ്ഞു.
നി​ല​വി​ല്‍ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന്ദേ ഭാ​ര​ത് സ​ര്‍​വീ​സു​ക​ളും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button