CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണ്ണക്കടത്ത് മൊഴികൾ പലതും കല്ലുവെച്ച നുണകൾ.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ പലരും ആദ്യം നൽകിയ മൊഴികൾ കല്ലുവെച്ച നുണകളാണെന്ന് ഉറപ്പായി. ഇതേ തുടർന്നാണ്
സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ അടക്കം 5 പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്.

കുറ്റകൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിച്ചതോടെയാണ് പ്രതികളുടെ ആദ്യമൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുന്നത്. ലൈ​ഫ് ​ഭ​വ​ന​ ​പ​ദ്ധ​തി​യി​ലെ​ ​ക​മ്മി​ഷ​ൻ​ ​ഇ​ട​പാ​ടി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​മ​ന്ത്രി​പു​ത്ര​നു​മാ​യി ​സ്വ​പ്‌​ന​ ​സുരേഷ് ​ആ​ശ​യ​വി​നി​മ​യം നടത്തിയിരുന്നതായി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​എ​ൻ.​ഐ.​എ​ ​വീ​ണ്ടെ​ടു​ത്ത​ ഡിജിറ്റൽ തെളിവുകൾ ​ലഭ്യമായതോടെ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേസിനു പുതിയ​ ​വ​ഴി​ത്തി​രി​വ് ഉണ്ടായിരിക്കുകയാണ്. ഈ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ന്ത്രി​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​മെ​ന്നാണ് ​എ​ൻ.​ഐ.​എ​ ​സൂചന നൽകുന്നത്.​ ​എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്യാനി​ടയുണ്ട്.

സ്വപ്ന, സന്ദീപ് നായർ ഉൾപ്പെടെ അഞ്ചു പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്ന് തിരുവനന്തപുരം സി-ഡാക്കിലെ വിദഗ്ദ്ധരാണ് നിർണായക വിവരങ്ങൾ വീണ്ടെടുക്കുന്നത്. സ്വപ്‌ന നേരത്തെ നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്ന് എൻ.ഐ.എയ്ക്ക് ഇതോടെയാണ് ബോദ്ധ്യമായിരിക്കുന്നത്. സ്വപ്‌ന ഒരിക്കലും വെളിപ്പെടുത്താതിരുന്ന മൂന്നു പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയങ്ങളും വീണ്ടെടുതത്വത്തിൽ പെടും.
ഇതോടെയാണ് സ്വപ്ന, സന്ദീപ് നായർ ഉൾപ്പെടെ അഞ്ചുപ്രതികളെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്. സ്വപ്നയെ ചോദ്യംചെയ്തശേഷം മൂന്നു പ്രമുഖരെയും നോട്ടീസ് നൽകി വിളിച്ചുവരുത്തും. സ്വർണക്കടത്തിലെ രഹസ്യങ്ങൾ ഇവരിൽ നിന്ന് എൻ ഐ എ ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെഞ്ചുവേദനയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനാൽ കൂട്ടുപ്രതികൾക്കൊപ്പം സ്വപ്‌നയെ എറണാകുളത്തെ പ്രത്യേക എൻ.ഐ,എ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. മറ്റു പ്രതികളെ ചോദ്യംചെയ്യാൻ എൻ.ഐ.എയ്ക്ക് ചൊവ്വാഴ്ചയാണ് വിട്ടുനൽകിയത്. സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷം കസ്റ്റഡിയിൽ വിടുന്നത് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സ്വപ്നയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത്. ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. നിലവിലുള്ള അവസ്ഥയിൽ സ്വപ്നയെ എത്രയും വേഗം കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.

അതേസമയം, പ്രളയത്തിന്റെ പേരിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്താൻ കൺസൾട്ടൻസിയെ നിയോഗിക്കാനും സ്വപ്നയും ശിവശങ്കറും കരുനീക്കം നടത്തിയതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. യു.എ.ഇയുടെ 700കോടിയുടെ ധനസഹായം വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു ഈ നീക്കം ഉണ്ടായത്. ധനസമാഹരണത്തിന് ഇരുപത് ശതമാനംവരെ കമ്മിഷൻ നൽകി രാജ്യാന്തര ഏജൻസികളെ നിയോഗിക്കണമെന്ന് എം.ശിവശങ്കർ സർക്കാരിന് ശുപാർശ നൽകുകയുണ്ടായെങ്കിലും, സർക്കാരിന് ഇത് സ്വീകാര്യമായില്ല. ആ നീക്കം പരാജയപ്പെട്ടതോടെയാണ് കോൺസുലേറ്റിനെ മറയാക്കി യു.എ.ഇയിൽ 140കോടിയുടെ പണപ്പിരിവ് നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഫുട്ബോൾ ലോകകപ്പിനും മറ്റും ധനസമാഹരണം നടത്തുന്ന പ്രൊഫഷണൽ ഏജൻസികളെ ചൂണ്ടിക്കാട്ടിയായിരുന്നു, ശിവശങ്കർ ധനസമാഹരണത്തിനെ ന്യായീകരിച്ചിരുന്നത്.

പ്രളയ സഹായം തേടി 2018 ഒക്ടോബറിൽ മുഖ്യമന്ത്രി യു.എ.ഇ സന്ദർശിക്കുമ്പോൾ ശിവശങ്കറും സ്വപ്നയും അവിടെയുണ്ടായിരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായ്ദ് അൽനഹ്യാന്റെ സഹോദരൻ ചെയർമാനായ എമിറേ​റ്റ്‌സ് റെഡ് ക്രസന്റ്, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ-നഹ്യാന്റെ പേരിലുള്ള സായിദ് ചാരി​റ്റബിൾ ആന്റ് ഹ്യുമാനി​റ്റേറിയൻ ഫൗണ്ടേഷൻ, മുഹമ്മദ്-ബിൻ-റാഷിദ് അൽമക്തൂം ചാരി​റ്റി ആന്റ് ഹ്യുമാനി​റ്റേറിയൻ ഫൗണ്ടേഷൻ എന്നീ മൂന്നു സന്നദ്ധ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിരുന്നതാണ്. ഇക്കാര്യത്തിൽ കോൺസുലേറ്റിനെ മുന്നിൽനിറുത്തി സ്വപ്നയാണ് കരുക്കൾ നീക്കുന്നത്. വടക്കാഞ്ചേരി ഫ്ലാറ്റ്സമുച്ചയത്തിനുള്ള റെഡ് ക്രസന്റിന്റെ ഇരുപതുകോടി ഈ രീതിയിലാണ് ലഭിക്കുന്നത്. ഇതിലെ നാലേകാൽകോടിയാണ് സ്വപ്ന കമ്മിഷനായി അടിച്ചുമാറ്റുന്നത്.
കോൺസുലേറ്റിന്റെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിൽ ഇതിനായി 58കോടി എത്തിയിരുന്നു. കോൺസുലേറ്റിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ നാലുകോടിയൊഴിച്ച് ബാക്കി തുക പിൻവലിക്കുകയും ചെയ്തു.ഈ തുകയിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ പണം കൈമാറിയോ എന്നതും, എൻ.ഐ.എ അന്വേഷണ പരിധിയിൽ ഉണ്ട്.
റെഡ് ക്രസന്റ് രൂപീകരിച്ച സഹായനിധയിലേക്ക് വ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, സണ്ണിവർക്കി എന്നിവർ 10കോടി വീതം ആണ് നൽകിയത്. യു.എ.ഇയിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവ തങ്ങളുടെ ഓരോ മൊബൈൽ വരിക്കാരനിൽ നിന്നും 200 ദിർഹം വരെ വാങ്ങി കൈമാറുകയായിരുന്നു. ഇതിൽ നിന്നാണ് ലൈഫ്ഫ്ലാറ്റിന്റെ പേരിൽ 20കോടി ലഭിക്കുന്നത്.
പ്രളയത്തിന്റെ മറവിൽ ഗൽഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. അതിൽ പ്രധാന വിഹിതം കോഴിക്കോടെ മതസംഘടനയ്ക്ക്‌ കിട്ടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പുതു പുത്തൻ പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാൻ വിവാദത്തിൽ ജലീലിനെ പിന്തുണയ്ക്കുന്ന മതസംഘടനയും ഇതാണ്. പ്രളയ സമയത്ത് യുഎഇ സർക്കാറിന്റെ അനുമതി ഇല്ലാതെ ഗൾഫിൽ പിരിച്ച പണം ഖുറാന്റെ മറവിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു. യുഎഇ കോൺസിലേറ്റിന്റെ പേരിൽ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആണ് പണം ആദ്യം എത്തിക്കുന്നത്. തുടർന്ന് വിവിധ സംഘടനകൾക്ക് പണം വീതിച്ചു നൽക്കുകയായിരുന്നു. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്കു മാത്രം ഇത്തരത്തിൽ ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നൽകിയത്. 5 കോടിയുടെ കരാറാ ണിത്. ഖുർആന്റെ അളവും, തൂക്കവും പ്രകാരം, 4479 കിലോ ഖുറാൻ എത്തി എന്നാണ് കസ്റ്റംസ് കണക്കുകൾ പറയുന്നത്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി ആപ്റ്റ് വാഹനത്തിൽ മലപ്പുറത്ത് എത്തി. എന്നാൽ ബാക്കി 6785 ഖുറാൻ എവിടെപ്പോയി എന്നതാണ് ഇനി കണ്ടെത്താനുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button