Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

പി ജെ ജോസഫ്, പി സി തോമസ്സുമായി കൂട്ടുകൂടാനൊരുങ്ങുന്നു.

കേരള രാഷ്ട്രയത്തിലെ കേരള കോൺഗ്രസ് വിഭാഗം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നവും പേരും ജോസ് വിഭാഗത്തിന് നൽകിയതോടെ വെട്ടിലായ ജോസഫ് വിഭാഗം പുതിയ നീക്കങ്ങൾ നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം.കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗം പി ജെ ജോസഫിനൊപ്പം ചേരാനൊരുങ്ങുന്നെന്ന വാര്ത്തകളാണ് പുറത്തുവരുന്നത്.പി സി തോമസിൻ്റെ പാർട്ടിയിൽ ജോസഫ് വിഭാഗത്തെ ലയിപ്പിച്ച് പാർട്ടി പേര് സംഘടിപ്പിക്കാനാണ് തിരുമാനം. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇരു വിഭാഗവും പൂർത്തിയാക്കിയതായാണ് സൂചന.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് പിസി തോമസ് വിഭാഗമാണ്. അവരാണെങ്കിൽ എൻ.ഡി.എയിലുമാണ്. സ്ഥിതിഗതികൾ ഇങ്ങനെയിരിക്കേ പി.സി തോമസ് വിഭാഗവുമായി ഒന്നിച്ച് യഥാർത്ഥ കേരള കോൺഗ്രദ് ആകുവാനാണ് പിജെ ജോസഫിൻ്റെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നിലവിലെ പേരും ചിഹ്നവും നഷ്‌ടപ്പെട്ടത് ജോസഫിനെ സംബന്ധിച്ച് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർത്ഥ കേരള കോൺഗ്രസെന്ന പേര് സ്വന്തമാക്കി ക്ഷീണം വീണ്ടെടുക്കുകയാണ് പി.ജെ ജോസഫിൻ്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തിലെ നേതാക്കളും പി.സി തോമസും തമ്മിൽ അനൗദ്യോഗിക ചർച്ചകളും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മുന്നണി മാറ്റമാണ് നേതാക്കളെ കുഴ‌യ്‌ക്കുന്ന പ്രധാന വിഷയം. പി.ജെ ജോസഫിനോട് എൻ.ഡി.എയിലേക്ക് വരാനാണ് പി.സി തോമസ് പറയുന്നത്. എദന്നാൽ ജോസഫിനും കൂട്ടർക്കും ഇതു സമ്മതമല്ല. പിസി തോമസിനോട് യുഡിഎഫിലേക്ക് വരാനാണ് ജോസഫ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ എൻ.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാൻ അദ്ദേഹവും ഒരുക്കമല്ല.

ഈ ഒരു സാഹചര്യത്തിൽ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ചർച്ചകൾ തുടരുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. ജോസഫ് വിഭാഗത്തിലെ നേതാക്കൾക്ക് യഥാർത്ഥ കേരള കോൺഗ്രസെന്ന് പേര് കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്ന് പി.സി തോമസ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ പറയുന്നു.

ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസ് എന്ന പേര് അവരിൽ പലർക്കും താൽപര്യമുണ്ട്. അതേസമയം ഔദ്യോഗികമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. കേരള കോൺഗ്രസുകളുടെ യോജിപ്പിനായി ഒരു കാലത്ത് ചർച്ച നടത്തിയ പി.ജെ ജോസഫും ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജും എല്ലാം ഇപ്പോൾ ഒന്നിച്ച് നിൽക്കുന്നുവെന്നത് പ്രതീക്ഷയുള്ള കാര്യമാണെങ്കിലും തങ്ങളെ സംബന്ധിച്ച് മുന്നണി മാറ്റം പ്രധാന പ്രതിസന്ധിയാണെന്നും പിസി തോമസ് പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button