CovidDeathHealthKerala NewsLatest NewsLocal NewsNationalNews

24 മണിക്കൂറിൽ അറുപത്തിമൂവായിരത്തിലേറെ രോഗികൾ, കോവിഡ് മരണം ഇന്ത്യയിൽ അരലക്ഷത്തിലേക്ക്,

കോവിഡ് മഹാമാരി ഇന്ത്യയിൽ കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം അര ലക്ഷ്യത്തിലേക്ക്. ഇതുവരെയുള്ള ഇന്ത്യയിലെ മരണസംഖ്യ 49,980 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 63,490 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ ദിവസവും അറുപതിനായിരത്തിലേറെ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആവർത്തിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 944 പേർ കൂടി മരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതർ 25,89,682 ആയി. നിലവിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതർ 6,77,444 ആണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞിരിക്കുന്നു. 18.62 ലക്ഷത്തിലേറെ പേർ രോഗമുക്തി നേടി. ഓഗസ്റ്റ് ഏഴു മുതൽ ഇതുവരെ ഒരൊറ്റ ദിവസമൊഴികെ എല്ലാ ദിനത്തിലും അറുപതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 11ന് 53,601 കേസുകളായിരുന്നു. രാജ്യത്തെ മരണനിരക്ക് 1.93 ശതമാനമായി കുറഞ്ഞു. 7.46 ലക്ഷം സാംപിളുകളാണ് ഓഗസ്റ്റ് 15നു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്.

12,614 പുതിയ കേസുകളും 322 മരണവുമാണ് മഹാരാഷ്ട്രയിൽ അവസാന 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. 5.84 ലക്ഷത്തിലേറെയാണ് സംസ്ഥാനത്തെ മൊത്തം രോഗബാധിതർ. മരണസംഖ്യ 19,749. ഇതുവരെ 4.08 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. 1.56 ലക്ഷം ആക്റ്റിവ് കേസുകളാണു സംസ്ഥാനത്ത്. തമിഴ്നാട്ടിൽ 3,32,105 രോഗബാധിതർ. 2.72 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. 5641 മരണമാണ് ഇതുവരെയുണ്ടായത്. ആന്ധ്രയിൽ 2.81 ലക്ഷം രോഗബാധിതരും 2562 മരണവുമാണ്.

കർണാടകയിൽ 2,19,926 കേസുകളായി.1.34 ലക്ഷം പേർ രോഗമുക്തരായി. 3831 പേർ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ഡൽഹിയുടെ തൊട്ടടുത്ത് എത്തിയിട്ടുണ്ട് ഉത്തർപ്രദേശ്. ഡൽഹിയിൽ 1,51,928 രോഗബാധിതരാണ് ഇതുവരെയുണ്ടായത്. യുപിയിൽ മൊത്തം വൈറസ് ബാധിതർ 1,50,561 ആയിട്ടുണ്ട്. 2,393 പേർ യുപിയിൽ മരിച്ചു; ഡൽഹിയിൽ 4,188. ഇതുവരെ 1.36 ലക്ഷം പേർ രോഗമുക്തരായി ഡൽഹിയിലെങ്കിൽ യുപിയിൽ ഇതുവരെ ആശുപത്രി വിട്ടത് 96,231 പേരാണ്. ആക്റ്റിവ് കേസുകൾ ഏറെ കൂടുതൽ യുപിയിൽ. 1.13 ലക്ഷത്തിലെത്തി പശ്ചിമ ബംഗാളിലെ മൊത്തം കേസുകൾ. അതിൽ 83,836 പേരാണ് രോഗമുക്തരായത്. ‌രോഗബാധിതർ ഒരു ലക്ഷം കടന്ന ബിഹാറിൽ 68,675 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 515 പേർ സംസ്ഥാനത്ത് കൊവിഡു ബാധിച്ചു മരിച്ചു. മൊത്തം കേസുകൾ ഗുജറാത്തിൽ 77,000 കഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button