CovidKerala NewsLatest NewsLocal NewsNationalNews

രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഓഗസ്റ്റ് 31വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും അടഞ്ഞ് കിടക്കും. രാജ്യാന്തര വിമാന സർവീസുകൾക്ക് നിലവിലുള്ള വിലക്ക് തുടരും.അന്തര്‍ദേശീയ വിമാന സര്‍വീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കും. ജിം നേഷ്യങ്ങൾ ഓഗസ്‌റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷ ങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

പ്രധാന മാർഗ നിർദേശങ്ങൾ ഇങ്ങനെ.

1 .രാത്രി കാല കര്‍ഫ്യു പൂർണമായും ഒഴിവാക്കി.
2 .ഓഗസ്റ്റ് 31വരെ സ്കുളുകൾ, കോളേജുകള്‍, കോച്ചിംഗ് സെന്‍ററുകള്‍ തുറക്കില്ല.
3 .ഓഗസ്റ്റ് അഞ്ച് മുതൽ യോഗ സെന്‍റര്‍, ജിംനേഷ്യങ്ങൾ എന്നിവക്ക് അനുമതി നൽകി.
4 .അന്തര്‍ദേശീയ വിമാന സര്‍വീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കും.
5 .മെട്രോ ട്രെയിൻ, സിനിമ ഹാളുകൾ, സ്വിമിങ് പൂളുകൾ, ബാറുകള്‍, ഓഡിറ്റോറിയം, പാര്‍ക്കുകള്‍ എന്നിവക്ക് അനുമതിയില്ല.
6 .ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പൊതു പരിപാടികൾ അനുവദിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button