Kerala NewsLatest NewsLocal NewsNewsPolitics

മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരുടെ ഓഫീസുകളിലും സംസ്ഥാന ഭരണത്തിലും ഇടപെടൽ ശക്തമാക്കാൻ മറ്റു വഴികളില്ലാതെ സിപിഎം.

മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരുടെ ഓഫീസുകളിലും സംസ്ഥാന ഭരണത്തിലും ഇടപെടൽ ശക്തമാക്കാൻ മറ്റു വഴികളില്ലാതെ സിപിഎം തീരുമാനം. സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് മുഖ്യന്ത്രിയുടെ ഓഫീസിനുണ്ടായ ചീത്തപ്പേരിന്റെ പശ്ചാത്തലത്തിൽ സിപിഎം, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ ചേർക്കുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജൂലൈ 23 ന് ആണ് യോഗം വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്.

ഇടത് സർക്കാർ അധികാരമേറ്റ അവസരത്തിലാണ് ഇതിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടേയും യോഗം വിളിച്ചു ചേർത്തിരുന്നത്. അതിനു ശേഷം ഇതുവരെ ഒരു നാൾ പോലും ഒരു യോഗം വിളിച്ചുചേർത്തു തെറ്റുകുറ്റങ്ങൾ ചർച്ചചെയ്തിരുന്നില്ല. അതിനു മുൻപ് സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെരുമാറ്റച്ചട്ടവും നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ ഭരണം റൈലിന്മേൽ കയറിയതോടെ പാർട്ടി നൽകിയ നിർദേശങ്ങളും, പെരുമാറ്റ ചട്ടങ്ങളും ഒക്കെ കാറ്റിൽ പറത്തപെട്ടു എന്ന് മാത്രമല്ല, മന്ത്രിമാരുടെയും, സ്‌പീക്കറുടെയും വരെ ഓഫീസുകളുടെ പ്രവർത്തനം തലകീഴ്മറിഞ്ഞു. സന്ദർശകരായി എത്തുന്നവരും, താൽക്കാലിക നിയമങ്ങളിൽ എത്തുന്നവരും അടങ്ങുന്ന മാഫിയ കൂട്ടം മുഖ്യന്റെ ഉൾപ്പടെ ഓഫിസിന്റെ അജ്ഞാത നടത്തിപ്പുകാരായി. നിയമങ്ങളും, കരാറുകളും ഉൾപ്പടെ നിർണ്ണായക വിഷയങ്ങളിൽ പോലും കൈകടത്തൽ ഉണ്ടായി.

ഇതെല്ലാം ശരിയെന്നു സ്വർണ്ണ കള്ളക്കള്ളക്കടത്ത് സംഭവം അടിവരയിടുമ്പോഴാണ് സംസ്ഥാന ഭരണത്തിൽ ഇടപെടൽ ശക്തമാക്കാൻ സിപിഎം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ ആലോചിക്കാൻ ഇടതുമുന്നണി യോഗവും ഉടൻ വിളിച്ചുചേർക്കുന്നുണ്ട്. ഓഫീസുകളുടെ നിയന്ത്രണത്തിന് പാർട്ടി ഏർപ്പെടുത്തിയിട്ടുള്ള പെരുമാറ്റ ചട്ടങ്ങൾ സ്റ്റാഫ് അംഗങ്ങൾ മറന്നതായും, കടമ മറന്നെന്ന വിമർശനം വരെ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുകയാണ്. സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലിലാക്കിയത് ചീഫ് സെക്രെട്ടറിയാണെന്നതാണ് കേരളം നോക്കി കണ്ടത്. ഭരണത്തിൻ്റെ അവസാനനാളുകളിൽ സിപിഎം തിരുത്തലിനൊരുങ്ങുകയാണ്. ഇനിയുള്ള മാസങ്ങളിൽ ഭരണത്തിൽ പാർട്ടിയുടെ ഇടപെടൽ കർശനമായി ഉണ്ടാവും. സെക്രട്ടറിയേറ്റിന്റെ ഇടനാഴികളിൽ കയറിക്കൂടിയ അഴുക്കുകൾ കഴുകി തുടച്ചു നീക്കാനുള്ള പാർട്ടി ഉദ്യമം വിജയിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button