ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്നും, സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾ മുഴുവൻ കളവായിരുന്നു.

ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്നും, സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വാദങ്ങൾ കളവാണെന്ന് തെളിയുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെയെന്ന് 20 കോടിയുടെ പദ്ധതിക്ക് ദുബായ് റെഡ്ക്രസൻറുമായി കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ തന്നെ 2019 ജൂലൈ 11 ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തന്നെ മുഖ്യന്റെ വാദം പൊളിച്ചടുക്കുന്നതാണ്. 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെഡ്ക്രസൻറ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയും സർക്കാറുമായി ധാരണപത്രം ഒപ്പിടുന്നത്.

ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് ഏഴ് ദശലക്ഷം യു.എ.ഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ച് നല്‍കുന്നതിന് മൂന്ന് ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യു.എ.ഇ ദിര്‍ഹം കേരള സര്‍ക്കാറിന് സഹായമായി നല്‍കുന്നതിനായിരുന്നു ധാരണ ഉണ്ടായത്. ഈവിവരങ്ങള് ഫേസ്ബുക് പോസ്റ്റില്‍ മുഖ്യമന്ത്രിതന്നെയാണ് പങ്കുവെച്ചിരിക്കുന്നതാണ്. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം ആവശ്യപ്പെട്ട് യു.എ.ഇയില്‍ സന്ദര്‍ശനം നടത്തവെ റെഡ്ക്രസന്റ് അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തുടര്‍ന്നാണ് സംഘം കേരളത്തില്‍ എത്തിയതെന്നും മുഖ്യമന്ത്രിയുടെ കുറിപ്പിൽ തന്നെ പറയുന്നുണ്ട്.
അതെ ചടങ്ങിൽ സ്വര്‍ണക്കടത്തിൽ സ്വപ്ന ആരോപണം ആരോപിച്ച യു.എ.ഇ കോൺസുലേറ്റിലെ ഉന്നതനും പങ്കെടുത്തിരുന്നതാണ്. ഈ ഉന്നതനെ കൂടാതെ നാല് യു.എ.ഇ പൗരന്മാരും വ്യവസായി എം.എ. യൂസുഫലി, ലൈഫ് പദ്ധതി ചുമതലയുള്ള ഉദ്യോഗസ്ഥൻ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തിൽ കാണുന്നുണ്ട്. യു.എ.ഇ കോണ്‍സുലേറ്റ് സഹായത്തോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് സമുച്ഛയം നിര്‍മിക്കുന്ന യൂനിടെക് നിര്‍മാണ കമ്പനി സ്ഥാപിച്ച ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളതുമാണ്. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ഒരു കോടി കമ്മീഷന്‍ നൽകിയ സംഭവത്തിൽ ഇടനിലക്കാരനായത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ ആയിരുന്നു. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി കൈമാറാനും വീടുകളുടെ നിര്‍മാണത്തിന് സ്വകാര്യ കമ്പനിയെ ഉറപ്പിക്കാനും അവരില്‍ നിന്ന് കമ്മീഷന്‍ വാങ്ങാനുമെല്ലാം ശിവശങ്കര്‍ ഫയലുകള്‍ മുന്നോട്ടു നീക്കിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. റെഡ് ക്രസന്റിന് താല്‍പ്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേ ദിവസം മാത്രമാണ് ശിവശങ്കര്‍ ലൈഫ് മിഷന് നൽകുന്നത്.
കത്തിന്മേല്‍ കൂടുതല്‍ ചര്‍ച്ച നടക്കാതിരിക്കാനുള്ള ശിവശങ്കറിന്റെ തന്ത്രമായിരുന്നു ഇത്. ധാരണാപത്രത്തിന്റെ കരട് കൈമാറിയതാകട്ടെ, ഒപ്പിടുന്ന ദിവസം രാവിലെയും. 2019 ജൂലൈ 11-നാണ് റെഡ് ക്രസന്റ് സംഘവും ലൈഫ് മിഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നത്. റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അങ്ങനെയാണ് പിണറായി വിജയന്‍ ഷെയര്‍ ചെയ്യുന്നത്. ഇക്കാര്യമെല്ലാം അറിയാമായിരുന്നിട്ടും , അത് വിദേശ പദ്ധതിയാണെന്നും, തനിക്കൊന്നും അറിയില്ലെന്നും, സർക്കാരുമായി ബന്ധമില്ലെന്നും പറയുന്നത് കളവാണെന്നാണ് വ്യക്തമാക്കുന്നത്.
വിദേശ സ്ഥാപനം വഴിയുള്ള വന്‍ തുകയുടെ സഹായവും ധാരണപത്രം ഒപ്പിടുന്നതും ലൈഫ് മിഷനെ ഔദ്യോഗികമായി അറിയിക്കുന്നത് തലേ ദിവസം മാത്രമായിരുന്നു. ഇക്കാര്യം രഹസ്യമാക്കി വെച്ചതും ശിവശങ്കരൻ തന്നെ. റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ ശിവശങ്കര്‍ അറിയിക്കുന്നത് 2019 ജുലൈ പത്തിനാണ്. കരട് കൈമാറിയ ശേഷം അന്നുതന്നെ നിയമോപദേശം തേടി ധാരണാപത്രം
അവസരപ്പെട്ടു ഒപ്പിടുകയായിരുന്നു. റെഡ് ക്രസന്റിന്റെ കാര്യത്തില്‍ ശരവേഗത്തിലുള്ള ഉന്നത ഇടപെടലാണ് ഇക്കാര്യത്തിൽ നടന്നത്.