CovidHealthKerala NewsLatest NewsLocal NewsNews

തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു.

തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു. ശുചീകണത്തിനായി നിയോഗിക്കപ്പെട്ട തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഈ നടപടി എന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ശുചീകരണം പൂർത്തിയാക്കിയ ശേഷം ആസ്ഥാനം തുറക്കും. പൂജപ്പുര സെൻട്രൽ ജയിലിലും കൊവിഡ് ആശങ്ക തുടരുന്നതിനിടെയാണിത്.

പൂജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്കും ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു മുൻപ് 51 തടവുകാർക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ജയിലിൽ കൂടുതൽ ആന്റിജൻ പരിശോധന നടത്തും. പൂജപ്പുര ജയിലിലുള്ള 975 തടവുകാർക്കും ടെസ്റ്റ് നടത്താനാണ് ജയിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button