പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്തു.

പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങി, പാലക്കാട് മുണ്ടൂരിലാണ് പുള്ളിപ്പുലി കെണിയില്‍ കുരുങ്ങി ചത്തത്. വനം വകുപ്പ് അന്വേഷണം തുടങ്ങി. വനമേഖലയോട് ചേര്‍ന്ന് റബര്‍ എസ്‌റ്റേറ്റിനോട് കമ്പി വേലിയില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. ഒമ്പതാംമൈല്‍ സെക്ഷന്‍ ഓഫിസ് പരിധിയില്‍ എഴക്കാട് മലയടിവാരത്തിനു സമീപമാണ് സംഭവം. പുള്ളിപ്പുലിയ്ക്ക് രണ്ടുവയസ്സുപ്രായമുണ്ട്. ഇന്നലെയാണ് പുലിയുടെ ജഢംകണ്ടെത്തിയത്. ജഢത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കെണിയുടെ കേബിള്‍ കുരുക്ക് കഴുത്തില്‍ മുറുകിയാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.

വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുണ്ടൂര്‍ പൂതന്നൂര്‍ സ്വദേശി കിഴക്കേകുറ്റില്‍ തോമസിന്റെ ഉടമസ്ഥതയിലാണ് റബര്‍ എസ്‌റ്റേറ്റ്. കാട്ടുപന്നിയ്ക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ധോണിയിലെ വനംവകുപ്പ് ഓഫിസിലാണ് പുലിയുടെ ജഡം സൂക്ഷിച്ചിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശമനുസരിച്ച് ഡി എഫ് ഒ, വെറ്റിനറി ഡോക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ് മോര്‍ട്ടം നടക്കും. വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പുള്ളിപ്പുലിയാണ് ചത്തതെന്നും വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും ഡി എഫ് ഒ നരേന്ദ്രനാഥ് വേളൂര്‍ പറഞ്ഞു