CrimeEditor's ChoiceGulfKerala NewsLatest NewsLaw,Local NewsNationalNews

സ്വർണക്കടത്തിന് വഴിത്തിരിവ്, സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി, എൻ ഐ എ യും രംഗത്തിറങ്ങിയേക്കും.

കൊച്ചി / സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ്. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കോടതിയിൽ കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി സ്വർണ്ണക്കടത്തിൽ ബന്ധമുള്ള വമ്പൻ സ്രാവുകളിലേക്ക് വിരൽ ചൂണ്ടുന്നതായാണ് വിവരം.
കേസിലെ മുഖ്യ പ്രതികളായ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയായിരിക്കും മൊഴിയെന്നു ഒരു അന്വേഷണ ഏജൻസി കോടതിയിൽ നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ള താക്കുകയാണ്. സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൂടിയായിരുന്നു ഇത്. കേസിൽ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കൽ നിന്നും കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. ഈ തെളിവുകൾ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയുന്നു ണ്ട്. കൂടുതൽ വിദേശ പൗരന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദർശനത്തെക്കുറിച്ച് പരിശോധിക്കേണ്ടത് ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം സ്വർണ്ണക്കടത്ത് കേസ് പുതിയതലങ്ങളിലേക്കു നീങ്ങുമെന്ന് ഉറപ്പായിരിക്കെ കേസുമായി ബന്ധപെട്ടു എൻ ഐ എ യുടെ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യതകൾ വർധിച്ചിരിക്കുക കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button