Editor's ChoiceKerala NewsLatest NewsLaw,Local NewsNews
മന്ത്രി കടകംപള്ളിയുടെ ഭാര്യ വിലക്ക് ലംഘിച്ച് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ സംഭവത്തിൽ കേസെടുക്കാന്‍ ഹൈക്കോടതി.

കൊച്ചി: മന്ത്രി കടകംപള്ളിയുടെ ഭാര്യ വിലക്ക് ലംഘിച്ച് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ സംഭവത്തിൽ കേസെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നവംബര്‍ 26ന് പുലര്‍ച്ചെ മന്ത്രി പത്‌നിയും മരുമകളും വിലക്ക് മറികടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. കഴകക്കാര്‍ക്കും കീഴ്ശാന്തിമാര്‍ക്കും പ്രവര്‍ത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്ക് നില നിൽക്കുമ്പോഴാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രി പത്നിയും കുടുംബാംഗങ്ങളും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഭക്തര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ നാലമ്പലത്തിനുള്ളില്‍ പ്രവേശിച്ചത് ആചാര ലംഘനത്തിന് ഇടയാക്കിയെന്ന ആരോപണവും സംഭവത്തിൽ ഉയർന്നിരുന്നു. എ. നാഗേഷ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.