അഞ്ജുവിന്റെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു
NewsKeralaCrime

അഞ്ജുവിന്റെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു

കോപ്പിയടിച്ചെന്നു ആരോപിച്ച് പരീകഷ ഹാളിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് കാണാതായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയാണ്. കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുത്തതെന്നാണ് കോളജിന്റെ വിശദീകരണത്തിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതർ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് തന്നെയാണ് കുടുംബം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കോളജിനെതിരെ നടപടിയെടുക്കണമെന്നാണ് പൊതുവെ ഉയരുന്ന ജനവികാരം.

Related Articles

Post Your Comments

Back to top button