

അതിരപ്പള്ളി പദ്ധതിയെപറ്റി പറയുമ്പോൾ, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലെന്ന് മന്ത്രി എം.എം മണിക്ക് കാനത്തിന്റെ മറുപടി.
അതിരപ്പള്ളി പദ്ധതിക്കെതിരെ പരസ്യമായി തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി, മുന്നണിയുടെ അജണ്ടയിലും പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമാണ് പദ്ധതിയെന്നാണ് വ്യാഴാഴ്ച പ്രതികരിച്ചത്. ജനങ്ങളെ വെറുപ്പിച്ചു കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കുകയുണ്ടായി. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലെന്നാ യിരുന്നു മന്ത്രി എം.എം മണിക്ക് കാനം കൊടുത്ത മറുപടി.
അതേസമയം അതിരപ്പിള്ളി പദ്ധതി വേണം എന്നാണ് കെ മുരളീധരന്‍ എം.പി പറഞ്ഞിരിക്കുന്നത്. കോൺഗ്രസിൽ മുന്‍പ് വ്യത്യസ്ത നിലപാട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് സമവായത്തിലൂടെ നിലപാട് വേണമെന്ന് താൻ പറഞ്ഞതെന്നും മുരളി പറയുക ഉണ്ടായി. പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ഭരണകക്ഷിയായ സിപിഐയും യുവജന സംഘടനയായ എഐവൈഎഫും ഇക്കാര്യത്തിൽ തങ്ങൾക്കുള്ള വിയോജിപ്പ് പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭം അടക്കമുള്ള സമര പരിപാടികൾ നടത്തുമെന്ന നിലപാടിലാണ് എഐവൈഎഫ്.
41 വർഷങ്ങൾക്ക് മുൻപ്പ് വിഭാവനം ചെയ്ത ഈ പദ്ധതിയിൽ, ആതിരപ്പിള്ളിയിലൂടെ കടലിലേക്ക് ഒഴുകി പോകുന്ന ജലത്തിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ലക്ഷ്യം വെക്കുന്നത്. പദ്ധതിയിലൂടെ 163 മെഗാവാട്ടിൻ്റെ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന നിഗമനമാണ് കെ എസ്ഇബിക്ക് ഉള്ളത്.
പദ്ധതി വരുന്നതോടെ ലോകശ്രദ്ധയാകർഷിച്ച ആതിരപ്പിള്ളിയുടെ പ്രാധാന്യവും നിലവിലുള്ള യശസ്സും നഷ്ട്ടമാകും. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെ പദ്ധതി ഇല്ലാതാക്കും. പദ്ധതിയുടെ ഭാഗമായ വൃഷ്ടി പ്രദേശത്തെ വനഭൂമി വെള്ളത്തിനടിയിലാകുന്ന സാഹചര്യം ഉണ്ടാകും. വെള്ളച്ചാട്ടത്തിന് സമീപ പ്രദേശങ്ങളിൽ ഉള്ള സസ്സ്യ ജനുസുകളുടെയും, അപൂർവങ്ങളായ ജീവികളുടെയും,വാസ സ്ഥലങ്ങൾ തകർക്കപ്പെടും. ചാലക്കുടി പുഴക്ക് ഇപ്പോൾ ഉള്ള സ്വാഭാവികത നശിക്കും. പിന്നീട് പെരിങ്ങൽ കുത്തിൽ നിന്നുള്ള ജലം മാത്രമാകും ആതിരപ്പിള്ളിയിലെത്തുക. മഴ ശക്തമാകുന്ന മാസങ്ങളിൽ പെരിങ്ങൽ കുത്ത് ഡാം നിറയുകയും വെള്ളം ഇടമലയാറിലേക്ക് ഒഴുകുകയും ചെയ്യുമ്പോൾ, പെരിയാറിനെ അത് ബാധിക്കും. ഒപ്പം
വമ്പിച്ച കുടിയൊഴിപ്പിക്കലുകളും വേണ്ടിവരും. പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, പരിസ്ഥിതി സംഘടനകളും ഉയർത്തുന്ന ആരോപണങ്ങൾ ഇവയാണ്.
Post Your Comments