

അതിരപ്പിള്ളി പദ്ധതിയെ പറ്റി മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്ന് വനം മന്ത്രി കെ. രാജുവിന്റെ വെളിപ്പെടുത്തൽ. അതിരപ്പിള്ളി പദ്ധതി എന്നത്ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയുന്നതല്ല. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ല. വൈദ്യുതി വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് മന്ത്രി കെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐ ഒരുകാലത്തും ഇക്കാര്യത്തിൽ ഒരു സമവായത്തിന് തയാറാകില്ല.
2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു. 2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. നല്‍കിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണ് അതിരപ്പള്ളി പദ്ധതിയെന്നും മന്ത്രി രാജു പറഞ്ഞു.
എല്ലാവരോടും കൂടിയാലോചിച്ച് മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുകയുള്ളൂ എന്നാണു പദ്ധതി വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി കെഎസ്ഇബിക്ക് എതിര്‍പ്പുകളില്ലെന്ന് വ്യക്തമാക്കുന്ന എന്‍ഒസി നല്‍കിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും, മുഖ്യൻ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അതേസമയം, ആതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിൽ സി പി ഐ ഒരുകാലത്തും ഒരു സമവായത്തിന് തയാറാകുന്ന പ്രശ്നമുദിക്കുന്നില്ല
എന്നതിന്റെ മുന്നറിയിപ്പാണ് വനം വകുപ്പ് മന്ത്രി നൽകുന്നത്. ഒപ്പം, പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലന്നതും, മന്ത്രി സഭയിൽ ഒരു ആലോചനയും നടന്നിട്ടില്ലെന്നതും വനം മന്ത്രിയുടെ വാക്കുകളിലൂടെ വായിക്കാം.
Post Your Comments