അതിര്‍ത്തിയില്‍ ഇന്ത്യ ആയുധവിന്യാസം തുടങ്ങി, പ്രകോപനം തുടർന്നാൽ നടപടിക്ക് സൈന്യത്തിന് സ്വാതന്ത്ര്യം നൽകി.
NewsNationalWorld

അതിര്‍ത്തിയില്‍ ഇന്ത്യ ആയുധവിന്യാസം തുടങ്ങി, പ്രകോപനം തുടർന്നാൽ നടപടിക്ക് സൈന്യത്തിന് സ്വാതന്ത്ര്യം നൽകി.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധവിന്യാസം നടത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സംഭരണ കേന്ദ്രങ്ങളില്‍ നിന്ന്ഇതിന്റെ ഭാഗമായി സേന ആയുധനീക്കം ആരംഭിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് കേന്ദ്രം ഇതിനായി ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയാണെങ്കില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉന്നത സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട വിവരം ബുധനാഴ്ച രാവിലെയോടെയാണ് പുറത്തുവന്നത്.

Related Articles

Post Your Comments

Back to top button