

അധ്യയനവർഷത്തിനു സംസ്ഥാനത്ത് ഓൺലൈൻ വഴി തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചത്. കോവിഡ് – 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്‌ളാസ്സുകൾ ഓൺലൈനിൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിയാത്ത സ്ഥിതിവിശേഷം നിലനിൽക്കുന്നതിനാലാണ് ഇത്. സ്കൂളിന് പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണ്. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാക്കുന്നുണ്ട്. പുതിയ അധ്യയന വർഷത്തിൽ പുതിയ പഠന ക്രമത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു എന്നാണ് ക്‌ളാസ്സുകൾക്കു തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.
സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴിയാണ് സർക്കാരിന്റെ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഓൺലൈൻ പഠനം നടക്കുക. ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്കും ഹയർ സെക്കൻഡറി രണ്ടാം വർഷത്തിനും പ്രത്യേക സമയക്രമം ആണ് തീരുമാനിച്ചിട്ടുള്ളത്. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തി വരുകയാണ്. ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് ഇതിനായി സൗകര്യം ഒരുക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്‌കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുന്നത്.
Post Your Comments