

കേരളത്തിലെ പുതിയ അധ്യയന വര്‍ഷത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കും. സ്കൂളുകൾ തുറക്കാതെ ഓൺലൈനിലൂടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. കോവിഡിന്‍റെയും ലോക്ക്ഡൌണിന്‍റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുകയാണ്. വീടാണ് ഈ വർഷത്തെ പുതിയ ക്ലാസ് മുറി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കുട്ടികളെ വീട്ടിലിരുത്തിയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നത്.
ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍ക്ക് തുടക്കം. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ്‍ടുകാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാംക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താംക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്നുമുതല്‍ ഏഴുവരെ ഉള്ളവര്‍ക്ക് അരമണിക്കൂറാണ് ക്ലാസ്. ടി വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തയിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയോ സഹായത്തോടെ മറ്റു സംവിധാനമൊരുക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും.
Post Your Comments