

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കോല[പെടുത്തിയ കേസിൽ പോലീസ് മുഖ്യപ്രതിയാക്കി തേടി വന്ന സഹൽ കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ വച്ച് കൊല്ലപ്പെടുന്നത്. 26 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് കേസിൽ പോലീസ് പ്രതിചേർത്തിട്ടുള്ളത്. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാട്ടിയ പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 16 പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവർക്കെതിരെ വിചാരണ നടക്കവെയാണ് സഹല്‍ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്. 10 പേര്‍ക്കെതിരെ ഇനിയും പോലീസ് ഇനിയും കുറ്റപത്രം സമർപ്പിക്കാൻ ബാക്കിയുണ്ട്.
Post Your Comments