അയോദ്ധ്യയില്‍ രാമക്ഷേത്ര നിർമ്മാണം തുടങ്ങി.
News

അയോദ്ധ്യയില്‍ രാമക്ഷേത്ര നിർമ്മാണം തുടങ്ങി.

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിസിച്ചുകൊണ്ടു രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യഗോപാല്‍ ദാസ് നിര്‍മാണത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് പൂജ നടത്തി.

67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. നാ​ഗരശൈലിയിലാണ് ഇത് പണിയുക. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍ നാഗരശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം. രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോധ്യയിലെ രാം ലല്ല (രാമവി​ഗ്രഹം) വി​ഗ്രഹം കഴിഞ്ഞയിടക്ക് മാറ്റി സ്ഥാപിച്ചിരുന്നു. വി​ഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തില്‍ നിന്ന് ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച സ്ഥലത്തേക്ക് പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. 1992 ഡിസംബര്‍ 6 ന് ശേഷം ആദ്യമായാണ് അന്ന് വി​ഗ്രഹം മാറ്റി സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടോളം നീണ്ട അയോധ്യ ഭൂമിതര്‍ക്കം അവസാനിപ്പിച്ച്‌ കഴിഞ്ഞ നവംബറിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Related Articles

Post Your Comments

Back to top button