അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദനക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യി​ല്‍
NewsKeralaCrime

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദനക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യി​ല്‍

തനിക്കെതിരെയുള്ള അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദനക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഇതേ ആവശ്യത്തിന് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പിച്ചിരിക്കുന്നത്. അ​ന​ധി​കൃ​ത സ്വ​ത്തു സമ്പാദന കേ​സ് റ​ദ്ദാ​ക്ക​ണെ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ച്ച​ങ്ക​രി ന​ല്‍​കി​യ ഹ​ര്‍​ജി മേ​യ് 29-ന് ​കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളിയിരുന്നു.

2003 മു​ത​ല്‍ 2007 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ത​ച്ച​ങ്ക​രി വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്തു സ​മ്ബാ​ദി​ച്ചെ​ന്ന കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വി​ജി​ല​ന്‍​സ് സം​ഘം ത​ന്‍റെ സ്വ​ത്തു ക​ണ​ക്കാ​ക്കി​യ​തി​ല്‍ നി​ര​വ​ധി പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ങ്കി​ലും ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ത​ന്‍റെ വി​ശ​ദീ​ക​ര​ണം മ​ന:​പൂ​ര്‍​വം ഒ​ഴി​വാ​ക്കി​യെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Related Articles

Post Your Comments

Back to top button