ആപ്പ് ഉണ്ടാക്കി ആപ്പിലായി
News

ആപ്പ് ഉണ്ടാക്കി ആപ്പിലായി

സംസ്ഥാനത്ത് മദ്യ വിതരണത്തിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതിയും ഉയരുകയാണ്. സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ബെവ്‌കോയും സത്യത്തിൽ ആപ്പുണ്ടാക്കി ആപ്പിലായ അവസ്ഥയിലായി. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുന്നില്ല, ഒടിപി ലഭ്യമാകുന്നില്ല, പ്ലേസ്റ്റോറില്‍ ആപ് കാണാനില്ല പരാതിയോട് പരാതിയാണ്, ആപ്പിനെ പറ്റി സോഷ്യൽ മീഡിയയിലും, എങ്ങും എവിടെയും ഉയർന്നുകൊണ്ടിരിക്കുന്നത്. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. പ്ലേസ്റ്റോറില്‍ ബെവ് ക്യൂ ആപ്പിന്റെ പ്രതികരണ ബോക്‌സ് നിറയെ ആളുകളുടെ പ്രതിഷേധ കൂമ്പാരമാണ്.

നിശ്ചിത സമയം കഴിഞ്ഞിട്ടും ബെവ്ക്യൂ ആപ് സെർച്ചിൽ ലഭ്യമാകാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച സേവനം നല്‍കാന്‍ ആപ് നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടെന്നാണ് ഏവരുടെയും പരാതി. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവരുന്നത്. ആ ലിങ്ക് കാണാത്തവർക്ക് ഡൌൺ ലോഡിങ് നടക്കാത്ത സ്ഥിതിയായിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ പ്ലേ സ്റ്റോറിലെത്തിയ ബെവ്ക്യൂ ആപ്പ് 2 മിനിറ്റുകള്‍ക്കകം 20,000 ലേറെ പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. രാത്രി 11.30 യ്ക്കു ശേഷം ബുക്കിങ് ഇനി രാവിലെ 6 മണിയ്ക്കു മാത്രമേ നടക്കൂവെന്ന സന്ദേശം ചിലര്‍ക്ക് ലഭിച്ചു. പലര്‍ക്കും ഈ സന്ദേശം പോലും മറുപടിയായി ഇല്ല. ബുക്ക് ചെയ്ത പലര്‍ക്കും 20 കിമീ വരെ ദൂരെയുള്ള ഔട്ട്‌ലെറ്റുകളിലാണ് ടോക്കണ്‍ നൽകിയത്.
സംസ്ഥാനത്ത് കൊറോണവൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ അടച്ചുപൂട്ടിയ മദ്യവില്‍പ്പന ശാലകള്‍ വ്യാഴാഴ്ച മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബെവ്ക്യൂ മൊബൈല്‍ ആപ് വഴിയും എസ്എംഎസിലൂടെയും മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തവര്‍ക്ക് മാത്രമേ മദ്യം നല്‍കൂ. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഇതിനു പ്രവര്‍ത്തനസമയം തീരുമാനിച്ചു അറിയിച്ചിട്ടുള്ളത്.

രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുന്നില്ല, ഒടിപി ലഭ്യമാകുന്നില്ല, പ്ലേസ്റ്റോറില്‍ ആപ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ല തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്. ആപ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. പ്ലേസ്റ്റോറില്‍ ബെവ് ക്യൂ ആപ്പിന്റെ പ്രതികരണ ബോക്‌സ് നിറയെ ആളുകളുടെ പ്രതിഷേധ അഭിപ്രായങ്ങളാണ്. രാത്രി 11.30 യ്ക്കു ശേഷം ബുക്കിങ് ഇനി രാവിലെ 6 മണിയ്ക്കു മാത്രമേ നടക്കൂവെന്ന സന്ദേശം ചിലര്‍ക്ക് ലഭിച്ചു. പലര്‍ക്കും ഈ സന്ദേശം പോലും ലഭിച്ചില്ല. ബുക്ക് ചെയ്ത പലര്‍ക്കും 20 കിമീ വരെ ദൂരെയുള്ള ഔട്ട്‌ലെറ്റുകളിലാണ് ടോക്കണ്‍ ലഭിച്ചതെന്ന പരാതിയുമുണ്ട്.
‘കൊവിഡ് വാക്‌സിനു വേണ്ടി ഇത്രയും സമയം കാത്തിരുന്നിട്ടില്ല’, ‘ബെവ്ക്യൂ ആപ്പിനായി തിരയുമ്പോള്‍ കൃഷി ആപ്പാണ് വരുന്നത്, ഗതികെട്ട് അത് ഡൗണ്‍ലോഡ് ചെയ്ത് നാല് വാഴ വെച്ചു’, ‘വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോ’, എന്നൊക്കെ സമൂഹ മാധ്യമങ്ങളില്‍ ആപ്പിനെ പാട്ടി കമന്റുകള്‍ വന്നിരിക്കുന്നത്.

ബുധനാഴ്ച 10 മണി മുതല്‍ 12 മണി വരെ രജിസ്റ്റര്‍ ചെയ്തത് 1,82,000 പേരെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2 ലക്ഷത്തോളം പേര്‍ വ്യാഴാഴ്ച രാവിലെ 6 മണിവരെ ആപ് ഡൗണ്‍ലോഡ് ചെയ്തു. ആപ് പ്ലേസ്റ്റോറില്‍ ലൈവാണെന്നും ഗൂഗിള്‍ ഇന്‍ഡക്ടസ് ചെയ്യുന്നതിലെ കാലതാമസം കാരണമാണ് സെര്‍ച്ചില്‍ കിട്ടാത്തതെന്നും കമ്പനി അവകാശപ്പെടുന്നു. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ബെവ്‌കോയുടെ വിശദീകരണം.
സത്യത്തിൽ ആപ്പുണ്ടാക്കി ബെവ്‌കോ ആപ്പിലായിരിക്കുകയാണ്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കമ്പനിയെ ആപ്പുണ്ടാക്കാൻ ഏൽപ്പിച്ചതാണ്ഇതിനു പ്രധാന കാരണം. വര്ഷങ്ങൾകൾക്കു മുൻപു പാർട്ണർ ഷിപ് സ്ഥാപനമായി നടത്തി വന്ന ഈ ആപ്പ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നത് 2019 ഫെബ്രുവരി 26 നാണ്‌. പ്രായ പരിചയം, സർക്കാർ ഏൽപ്പിച്ച തൊഴിലിൽ സീറോ പരിചയം, സാങ്കേതിക മികവ് അളക്കാൻ വട്ടപ്പൂജ്യം സെര്ടിഫിക്കറ്റുമുള്ള കമ്പനിയെയാണ്, വകുപ്പ് മന്ത്രിയും, ബെവ്‌കോ ചെയർമാനും പ്രത്യേക താല്പര്യമെടുത്ത് ആപ്പുണ്ടാക്കാൻ ഏൽപ്പിക്കുന്നത്. ഒരു ലക്ഷം രൂപ മാത്രം ക്യാപിറ്റൽ മൂലധനം ഉള്ള,15 മാസം പ്രായമുള്ള ഈ കമ്പനിക്കു രണ്ടുലക്ഷത്തിനു മേൽ ഉള്ള വർക്ക് ഓർഡർ ആണ് സർക്കാർ കൊടുത്തിരിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥർ ആരെന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കഴമ്പുണ്ടെന്ന് തോന്നുന്ന വിവരങ്ങളാണ് ഒരു കമ്പനി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത് എന്നതും ശ്രദ്ധേയം.
രജിത് , നവീൻ ജോർജ് , വിഷ്ണു മംഗലശ്ശേരി, ഗോപി കല, തലപ്പുള്ളി അരവിന്ദാക്ഷൻ, അരുൺ ഘോഷ്, എന്നിവരാണ് ഫെയര്‍കോഡ് ടെക്‌നോളജിയുടെ ഡിറക്ടർമാർ. എന്നാൽ ഇത് സംബന്ധിച്ച് വിഷ്ണു ഒരു മാധ്യമത്തോട് നാല് പേര് മാത്രമാണ് ഡയറക്ടർമാർ എന്നാണു പറഞ്ഞിരുന്നത്. ഇതൊക്കെ ദുരൂഹത വര്ധിപ്പിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവിന്റെ ആരോപങ്ങൾ ചേർത്തുവായിക്കുമ്പോൾ
ഫെയർ കോഡ് ആരുടെ ആണെന്ന ചോദ്യത്തിന് അടിവരയിടപ്പെടുകയാണ്.

എറണാകുളത്തെ തന്നെ ഒറ്റമുറിയിൽ ഒറ്റ കംപ്യൂട്ടറുമായി പ്രവർത്തിക്കുന്ന ആപ്പ് കമ്പനികൾ പോലും ഉണ്ടാക്കുന്ന ആപുകൾ അഞ്ചുമുതൽ 7 ദിവസങ്ങൾക്കുള്ളിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ദൃശ്യമാകുന്ന സ്ഥിതിവിശേഷം ഉള്ളപ്പോഴാണ്, ഉണ്ടാക്കിയ ആപ്പിന്റെ തകരാറുകൾ നികത്താൻ ആഴ്ചകളും, പ്ലേയ് സ്റ്റോറിൽ ഉൾപ്പെടുത്താൻ ആഴ്ചകളും ഫെയർ കോഡ് എടുത്തത്. ഇത് വഴി സംസ്ഥാന സർക്കാരിന്റെ ഖജനാവിന് ആപ്പ് കമ്പനി ഉണ്ടാക്കിയ നഷ്ട്ടം ആകട്ടെ കോടികളാണ്. കുറഞ്ഞത് 18 ദിവസത്തെ മദ്യ വിൽപ്പനയുടെ ലാഭവും, നികുതിയും ആണ് ആപ് കമ്പനിയുടെ കഴിവില്ലായ്മമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധതിയെ അഭിമുഖീകരിക്കുന്ന ഈ അവസ്ഥയിൽ സർക്കാരിന് നഷ്ടമായത്. ഈ നഷ്ടത്തിന്, ആപ്പ് കമ്പനിക്കൊപ്പം, വകുപ്പുമന്ത്രിയും, വെബ്‌കോയും ഉത്തരവാദികളുമാണ്.

Related Articles

Post Your Comments

Back to top button