

സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സക്കായി പോയ മലയാളിയെ റിയാദിൽ കാണാതായെന്ന് പരാതി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ് കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദിനെയാണ് (സൈദു, -57) മെയ് 27 മുതൽ കാണാതായത്.
കാണാതാവുന്ന ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സ തേടി പോയതായിരുന്നു. അതിന് ശേഷം ഇദ്ദേഹത്തെകുറിച്ചു യാതൊരു വിവരവുമില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സഗീർ അന്താരത്തറ (0502288045), അനൂപ് (0502325473, 0564498898) എന്നിവരെ ബന്ധപ്പെടണമെന്ന് ജി സി സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Post Your Comments