


ആശുപത്രി ബില്‍ അടക്കാത്തതിന്റെ പേരിൽ 80 കാരനായ വയോധികന്റെ കാലുകളും കൈകളും കിടക്കയിൽ കെട്ടിയിട്ടു ആശുപത്രി അധികൃതര്‍ രാജ്യത്ത് ചരിത്രത്ഭുതം കാട്ടി. മധ്യപ്രദേശിലെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപയുടെ ബില്ലിന്റെ പേരിൽ
വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടത്. ആശുപത്രിയില്‍ പ്രവേശന സമയത്ത് 5,000 രൂപ അടച്ചിരുന്നതായും ചികിത്സ നീണ്ടതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നുമാണ് വയോധികന്റെ മകള്‍ പറയുന്നത്. വൃദ്ധന് അപസ്മാരമുണ്ടായിരുന്നുവെന്നും സ്വയം പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതർ പറയുന്ന ന്യായീകരണം. ഷാജാപൂർ ജില്ലാ ഭരണ കൂടം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഇത് സംബന്ധിച്ചു പ്രതികരിച്ചിട്ടുള്ളത്. മാനുഷിക പരിഗണനവെച്ച് രോഗിയുടെ ബില്‍ ഒഴിവാക്കിയെന്നാണ് സംഭവം വിവാദമായ പിറകെ സിറ്റി ആശുപത്രി ഉടമ കൂടിയായ ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.

Post Your Comments