

ഇടതുപക്ഷം ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളാ കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി തര്‍ക്കത്തെ കുറിച്ച് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
ഇരുവിഭാഗവും നയപരമായ ഒരു പ്രശ്‌നം ഇതുവരെ ഉന്നയിച്ചിട്ടില്ല. യുഡിഎഫില്‍ തന്നെ നിന്നുകൊണ്ട് വിലപേശുന്നതിന് വേണ്ടി നടത്തുന്ന രീതിയെ സിപിഐഎം പ്രോത്സാഹിപ്പിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇടതുപക്ഷം സജ്ജമാണ് ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂണ്‍ 16 ന് ദേശീയ തലത്തില്‍ പ്രക്ഷോഭ ദിനം ആചരിക്കാന്‍ സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാവശ്യമായ ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ്. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ച് സര്‍ക്കാറിനൊപ്പം നിന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുമ്പോള്‍ പ്രതിപക്ഷം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളത്തിൽ കുറ്റപ്പെടുത്തിയത്.
Post Your Comments