

ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2338 അടിയായി ഉയർന്നു. 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍ സൈറണ്‍ മുഴങ്ങി. 2000 ജൂണ്‍ രണ്ടിനായിരുന്നു ജലനിരപ്പ് ഇത്രയധികം ഉയര്‍ന്നത്. ചൊവ്വാഴ്ച പകല്‍ 11 .20 ഓടെയാണ് ആദ്യപരീക്ഷണമായി എട്ടുകിലോമീറ്ററെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. അതേസമയം, പദ്ധതിപ്രദേശത്ത് 2.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടികൂടി വേണമെന്നും കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ലെവല്‍. 2365 അടിയില്‍ ജലനിരപ്പ് എത്തുമ്പോൾ നീല അലര്‍ട്ടും, 2371 അടിയിയാകുമ്പോൾ ഓറഞ്ച് അലര്‍ട്ടും, 2372 അടി ജലനിരപ്പ് ഉയരുമ്പോൾ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്നത് 2403 അടി ജലമാണ്.
ബുധനാഴ്ചയും ട്രയല്‍ സെെറണ്‍ മുഴക്കും. ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സൈറണ്‍ ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. മൂലമറ്റത്ത് നാലാമത്തെ ജനറേറ്റര്‍കൂടി ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങി. ഇതോടെ വെെദ്യുതി ഉല്പാദനം 9.851 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തിയിട്ടുണ്ട്.
Post Your Comments