

രാജ്യത്ത് പതിനാറാമത്തെ ദിവസവും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 33 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ 16-ാം ദിവസമാണ് പെട്രോളിയം കമ്പനികൾ ഇന്ധന വില കൂട്ടുന്നത്. 16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും, ഡീസലിന് 76.12 രൂപയുമാണ് തിങ്കളാഴ്ചത്തെ വില. ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.
Post Your Comments