ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം.
NewsNationalWorld

ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം.

ഇന്ത്യയുടേയും, ചൈനയുടെയും സൈനികർ 2019 ലെ സ്വാതന്ത്യ ദിനത്തിൽ അരുണാചൽ പ്രദേശിലെ ബുമ്പളയിൽ. ഫയൽ ഫോട്ടോ

അതിർത്തിയിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചില സൈനികർ ചൈനീസ് കസ്റ്റഡിയിലാണെന്നും ഉള്ള റിപ്പോർട്ട്

അതിർത്തിയിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചില സൈനികർ ചൈനീസ് കസ്റ്റഡിയിലാണെന്നും ഉള്ള റിപ്പോർട്ട് പുറത്ത് വന്നു. നിലവിലുള്ള സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും കൂടാനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി.
വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ഏറ്റുമുട്ടലാണ് നടന്നതെന്നും, സൈന്യം വിശദീകരിക്കുന്നുണ്ടെ ങ്കിലും, എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് എന്നതിനെ പറ്റിയും, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത് എന്നതിനെപ്പറ്റിയും, സംഘര്‍ഷത്തിന്റെ കാരണമെന്താണ് എന്നതിനെ പറ്റിയും, കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. ഈ വക കാര്യങ്ങളിൽ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും ബുധനാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറിയതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പറയുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.
അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരെയും, സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായിട്ടാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച, നാടിനെ നടുക്കിയ സംഭവം കഴിഞ്ഞദിവസം രാത്രിയിലാണു ഗാല്‍വന്‍ താഴ്‍വരയിൽ ഉണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടുനിന്നു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം സൈന്യം പുറത്തുവിട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വീരമൃത്യു വരിച്ചവരുടെ എണ്ണം 20 ആണെന്ന് ഔദ്യോഗിക വാർത്ത എജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതിര്‍ത്തി കടന്ന് ഇന്ത്യ ഒരു പ്രകോപനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌വരയിലെ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു. ഇരുഭാഗത്തും ആള്‍നാശം ഉണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button