

ഇന്ത്യയിൽ കൊവിഡ് മരണം 9000 കവിഞ്ഞു. രാജ്യത്ത് ഇതുവരെ 9,205 മനുഷ്യ ജീവനാണ് കൊറോണ വൈറസ് കവർന്നത്. മരണനിരക്കില്‍ ആഗോളപ്പട്ടികയില്‍ ഇന്ത്യ ഒന്‍പതാമതായി. 8,863 കൊവിഡ് മരണമുള്ള ജര്‍മ്മനിയെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ആകെ കേസുകള്‍ 3.17 ലക്ഷം പിന്നിട്ടിരിക്കുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 49.95 ശതമാനമായി. 24 മണിക്കൂറിനിടെ 7135 പേര്‍ക്ക് രോഗംഭേദമായി. ഇതുവരെ 1,54,329 പേര്‍ക്ക് രോഗമുക്തി നേടാനായി.
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ നാലാംദിവസവും മൂവായിരത്തിലേറെ പുതിയ രോഗികള്‍ ഉണ്ടായി. ശനിയാഴ്ച 3427 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 126 മരണവും. മുംബയില്‍ മാത്രം 1383 പുതിയ രോഗികളും 69 മരണവും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ കേസുകള്‍ 56,740 ആയി. മരണം 2111.ഉം ആയി. ധാരാവിയില്‍ 17 പുതിയ രോഗികളിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ ശനിയാഴ്ച 1989 പുതിയ രോഗികളും 30 മരണവും. ആകെ കേസുകള്‍ 42,687.പശ്ചിമബംഗാളില്‍ 454 പുതിയ രോഗികളും 12 മരണവും. 37 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ത്രിപുരയില്‍ ആകെ കേസുകള്‍ ആയിരം കവിഞ്ഞു. ഗുജറാത്തില്‍ 517 പുതിയ രോഗികളും 33 മരണവും. ആകെ കേസുകള്‍ 23,000 കടന്നു.
പഞ്ചാബ് പൊലീസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ.ടി.ബി.പിയിലെ 5 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി.മുംബയില്‍ 4 പൊലീസുകാര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യ ചെയര്‍മാന്‍ അനില്‍കുമാര്‍ ചൗധരിക്ക് കൊവിഡ്. ഇതോടെ സെയില്‍ ഡല്‍ഹി ആസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. കഴിഞ്ഞ പത്തുദിവസത്തിനിടെ ചെന്നൈ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലെ 90 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനം റദ്ദാക്കിയത് ജൂണ്‍ 30 വരെ ഡല്‍ഹി ഹൈക്കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അടിയന്തര കേസുകള്‍ മാത്രം കേള്‍ക്കുന്നത് തുടരും.
കൂടുതല്‍ വെന്‍റിലേറ്ററുകളും ബെഡുകളും ഡല്‍ഹിയില്‍ ഒരുക്കണമെന്ന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments