

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനിടെ 334 മരണങ്ങൾ രാജ്യത്ത് നടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 366946 ആയി ഉയർന്നു. രാജ്യത്തെ മൊത്തം കൊവിഡ് മരണം12237 ആയി. 194325 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായത്. 160384 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ഒരാഴ്‍ചയായി ഇന്ത്യയില്‍ പ്രതിദിനം 10000-ലേറെ പേരാണ് കൊവിഡ് ബാധിതരായി മാറിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഏറ്റവും കൂടുതൽ. ഡല്‍ഹിയിലും തമിഴ്‍നാട്ടിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5651 പേരാണ് സംസ്ഥാനത്ത് ഇതിനകം മരിച്ചത്. ഡല്‍ഹിയില്‍ 47102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1904 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവഡ് ബാധിച്ചത്. 1560 പേര്‍ മരണപെട്ടു. തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 50193 പേരാണ് ഇതുവരെ രോഗബാധിതരായത്. 567 പേർ തമിഴ്‍നാട്ടില്‍ ഇതുവരെ വൈറസ് ബാധയിൽ മരിച്ചു.
Post Your Comments