ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 375 കൊവിഡ് മരണങ്ങൾ കൂടി.
NewsNationalHealth

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 375 കൊവിഡ് മരണങ്ങൾ കൂടി.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമ്പോഴും, ഇന്ത്യയിൽ കൊവിഡ് കേസുകൾ കുതിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് മഹാരാഷ്‌ട്രയിലാണ്. തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 395048 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 375 മരണങ്ങൾ കൂടി നടന്നതോടെ ആകെ മരണം 12948 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14516 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 168269 സജീവ കേസുകൾ നിലവിലുണ്ട്. 213831 പേർക്കാണ് ഇതിനകം രോഗ മുക്തി നേടാനായത്.

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. 5893 പേരുടെ ജീവൻ ഇതുവരെ കൊവിഡ് കവർന്നു. 53116 പേര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മരണം 2035 ആയി ഉയർന്നിരിക്കുകയാണ്. 26,141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര്‍ ഇതിനകം മരണപെട്ടു. തമിഴ്‌നാട്ടില്‍ 54,449 പേര്‍ക്ക് രോഗവും 666 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധിക്കുമ്പോൾ, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് മാത്രമാണ് പ്രതീക്ഷ നൽകുന്നത്. 54.12 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ കണക്ക്.

Related Articles

Post Your Comments

Back to top button