

ഇന്ത്യയോട് വെല്ലുവിളി ഉയർത്തികൊണ്ടും, ഇന്ത്യയുടെ എതിര്‍പ്പിനെ മാനിക്കാതെയും,ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. ഇന്ത്യ നേപ്പാൾ അതിര്‍ത്തിയോട് ചേര്‍ന്ന ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമായി രൂപപ്പെടുത്തിയ ഭൂപടം, പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. 275 അംഗ ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷത്തിന്റെ കൂടി അംഗീകാരത്തോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ ഇനി ദേശീയ അസംബ്ലിയിലേക്ക് അയക്കും. ഭൂപട പരിഷ്‌കാരം ശരിയല്ലെന്നും ഭൂവിസ്തൃതി കൂട്ടുന്നത് അംഗീകരിക്കില്ലായെന്ന ഇന്ത്യയുടെ നിലപാട് വകവയ്ക്കാതെയാണ് നേപ്പാളിന്റെ നടപടി ഉണ്ടായിരിക്കുന്നത്. ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് പറയുകയും, മറുവശത്ത് ഭൂപടം പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്ത നടപടി വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്‍റെ മാപ്പില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇതെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കും. പുതിയ മാപ്പിന് നേപ്പാള്‍ ദേശീയ അസംബ്ലിയുടെ കൂടി അംഗീകാരം ആണ് ഇനി ലഭിക്കേണ്ടത്. വോട്ടെടുപ്പിലൂടെയാണ് ദേശീയ അസംബ്ലി മാപ്പ് പാസാക്കേണ്ടത്.
Post Your Comments