

ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായിട്ടുള്ളത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടൻ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടുണ്ട്.
ജൂൺ ആദ്യ വാരം മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ, പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചിരുന്നത്. തുടർന്ന്, പാകിസ്ഥാനിലെ, ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ്
ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതായിരിക്കുന്നത്.
Post Your Comments