ഇന്ധന വില തുടർച്ചയായി 17 മത് ദിവസവും കൂട്ടി.
NewsKeralaNational

ഇന്ധന വില തുടർച്ചയായി 17 മത് ദിവസവും കൂട്ടി.

രാജ്യത്ത് ഇന്ധന വില തുടർച്ചയായി 17 മത്തെ ദിവസവും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.
17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 രൂപക്ക് മേലെയായി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുന്ന അവസരത്തിലും, എണ്ണ കമ്പനികള്‍ ഇന്ധന വിലകൂട്ടി ജനങ്ങളെ പൊരുതി മുട്ടിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ പറയുന്ന ന്യായം. ഈ മാസം മുപ്പതാം തിയ്യതി വരെ വില വര്‍ധനവ് തുടരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ലോക്ക്ഡൌണും കോവിഡും കാരണം ദുരിതം പേറുന്ന ജനത്തെ താങ്ങാവുന്നതിലും അധികമായ അവസ്ഥയിലേക്ക് ഇന്ധന വിലവര്‍ധന വർധിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button