ഇന്ന് വലയ സൂര്യഗ്രഹണം കാണാം.
NewsKeralaNational

ഇന്ന് വലയ സൂര്യഗ്രഹണം കാണാം.

വലയ സൂര്യഗ്രഹണം ഞായറാഴ്‌ച കാണാനാവും. ഇന്ത്യയിൽ എല്ലായിടത്തും വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാം.

രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂർണ്ണതയിൽ എത്തും. നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകൾ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനവും ഇന്നാണ്. ഇവിടെ ഗ്രഹണം പരമാവധിയിൽ എത്തുമ്പോൾ സൂര്യന്റെ 22 മുതൽ 38 ശതമാനം മറയും. ഭാഗിക ഗ്രഹണമാണെങ്കിലും പ്രത്യേക സൗര കണ്ണടകൾ ഉപയോഗിച്ചുവേണം കാണാൻ. പ്രൊജക്ഷൻ രീതികളും ഉപയോഗിക്കാം. സൂര്യനെ നേരിട്ടു നോക്കുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്.

2020ലെ ആദ്യത്തേതും 100 വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. രാവിലെ 9.15 മുതൽ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂർണ്ണതയിൽ എത്തും. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ വലയഗ്രഹണവും കേരളത്തിൽ ഭാഗിക ഗ്രഹണവും ആണ് ദൃശ്യമാവുക. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാമാകും. മഴക്കാലമായതിനാൽ മേഘങ്ങൾ ചിലപ്പോൾ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക.നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ കണ്ണട കൊണോ ഗ്രഹണം ദർശിക്കരുത്. ലാമ്പ്ബ്ലാക്ക് അല്ലെങ്കിൽ കാർബൺ സൂട്ട് ഉപയോഗിച്ച് വേണം ഗ്രഹണം കാണാൻ. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുപ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ ചന്ദ്രന്റെ നിഴൽ പതിക്കുന്നതാണ് സൂര്യഗ്രഹണം. ഇന്ത്യയിൽ നിന്ന് ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണത്തിന് 2022 ഒക്ടോബർ 25 രെ കാത്തിരിക്കണം.

Related Articles

Post Your Comments

Back to top button