

പാസില്ലാതെ വന്നു ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കുമ്പോൾ പിടികൂടി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ട കോട്ടയം സ്വദേശിയായ യുവാവ് അവിടെനിന്നും മുങ്ങി.
പാസില്ലാതെ വയനാട്ടിലെ തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കുമ്പോൾ പിടികൂടി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ട കോട്ടയം സ്വദേശിയായ യുവാവ് അവിടെനിന്നും മുങ്ങി. വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടനാണ് മുങ്ങിയത്. ഇയാള്‍ക്കെതിരെ കേസെടുത്ത് തിരുനെല്ലി പൊലീസ് തെരച്ചില്‍ തുടങ്ങിയിരിക്കുകയാണ്.
ശനിയാഴ്ച 3 മണിയോടെയാണ് മണിക്കുട്ടന്‍ വയനാട്ടിലെ തോല്‍പ്പെട്ടിയിലെ ക്വാറന്റൈനില്‍ നിന്നും മുങ്ങിയത്. കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തുമ്പോൾ ആളെ കാണാനില്ല. തുടർന്ന് പരിസരപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments