

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ടും, അതിനാൽ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും, തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും തന്ത്രി നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികൾ കൂടുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണ് ശബരിമലയിൽ തീർഥാടകർ കൂടുതലായി എത്തുന്നത്. അവിടുത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും തന്ത്രി കത്തിൽ പറയുന്നുണ്ട്. ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരർ മഹേഷ് മോഹനർ കത്തുനല്‍കിയിരിക്കുന്നത്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ശബരിമലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രിമാർ കത്ത് നൽകിയിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പ്രതികരിച്ചിട്ടുള്ളത്. ശബരിമല നട 14ന് തന്നെ തുറക്കും. ഭക്തരെ പ്രവേശിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ അധികാരമാണ്. അത് ആചാരപരമായ കാര്യമല്ലെന്നും എന്‍ വാസു പറഞ്ഞു.
Post Your Comments