

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി വേണുഗോപാൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വേണുഗോപാൽ ഉൾപ്പെടെ രണ്ട് കോൺഗ്രസ് സ്ഥാനാർഥികളും ഒരു ബി.ജെ.പി സ്ഥാനാർഥിയുമാണ് വിജയിച്ചത്. 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്.
മധ്യപ്രദേശിൽ നിന്ന് ബി.ജെ.പിയുടെ ജോതിരാദിത്യ സിന്ധ്യയും സുമേർ സിങ് സോളങ്കിയും കോൺഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങും വിജയിച്ചു. ആന്ധ്രപ്രദേശിൽ നാലു സീറ്റുകളും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയം നേടി. ജാർഖണ്ഡിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റ് ഷിബു സോറനും ബിജെപി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശും രാജ്യസഭയിൽ എത്തി. ഇതിൽ കർണാടകയിലെ നാല് സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക്ക്ഡൗൺ കാരണം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Post Your Comments