ഐ .എം. വിജയനെ പദ്മശ്രീക്ക് ശുപാര്‍ശ ചെയ്തു.
KeralaNationalSports

ഐ .എം. വിജയനെ പദ്മശ്രീക്ക് ശുപാര്‍ശ ചെയ്തു.

ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസം ഐ .എം. വിജയനെ പദ്മശ്രീ പുരസ്‌കാരത്തിനായി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തു. എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ആണ് ഐ.എം വിജയനെ പദ്മശ്രീയ്ക്കായി എ ഐ എഫ് എഫ് ശുപാര്‍ശ ചെയ്തകാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2003ല്‍ അര്‍ജുന അവാര്‍ഡ് ജേതാവായ വിജയന്‍, ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പദ്മശ്രീയ്ക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ദേശീയ ടീമിനായി 79 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഐ. എം വിജയന്‍ 40 ഗോളുകള്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2000 മുതല്‍ 2004 വരെ ഇന്ത്യയുടെ ക്യാപ്ടനായിരുന്നു. മൂന്ന് തവണ ഇന്ത്യയുടെ മികച്ച താരമായിരുന്നു.

Related Articles

Post Your Comments

Back to top button