

ഐ.പി.എല്‍ ഈ വര്‍ഷം തന്നെ അടച്ചിട്ട സ്‌റ്റേഡിയത്തിലാണെങ്കില്‍ പോലും നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
2020ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യും. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള സാധ്യമായ എല്ലാ വഴികളും ബി.സി.സി.ഐ നോക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണെങ്കില്‍ പോലും ടൂര്‍ണ്ണമെന്റ് നടത്തും. ആരാധകരും ഫ്രാഞ്ചെയ്‌സികളും കളിക്കാരും സംപ്രേക്ഷകരും സ്‌പോണ്‍സര്‍മാരുമെല്ലാം ഈ വര്‍ഷം തന്നെ ഐ.പി.എല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ്. ഗാംഗുലി സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഐ.പി.എല്‍. 2017ല്‍ 16,347 കോടി രൂപയുടെ സംപ്രേക്ഷണ കരാറിലാണ് ബി.സി.സി.ഐ ഒപ്പുവെച്ചത്. ഈ വര്‍ഷം ഐ.പി.എല്‍ നടന്നില്ലെങ്കില്‍ കുറഞ്ഞത് നാലായിരം കോടി രൂപയെങ്കിലും ഈയിനത്തില്‍ ബി.സി.സി.ഐക്ക് നഷ്ടമാകും. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഐ.പി.എല്‍ നടക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാരാണെന്ന് കായികമന്ത്രി കിരണ്‍ റിജിജു നേരത്തെ പറഞ്ഞിരുന്നു.
Post Your Comments