ഒരൊറ്റ ദിവസം കോവിഡ് രാജ്യത്തെ 331 പേരുടെ ജീവൻ കവർന്നു.
NewsNationalHealth

ഒരൊറ്റ ദിവസം കോവിഡ് രാജ്യത്തെ 331 പേരുടെ ജീവൻ കവർന്നു.

രാജ്യത്ത് ഇത് ആദ്യമായി കോവിഡ് മരണസംഖ്യ 300 കടന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ 331 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.
തുടര്‍ച്ചയായ നാലാം ദിവസവും രോഗബാധിതര്‍ 9000 കടന്നു. 9987 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 2,66,598 ലക്ഷമാണ്. ഇതുവരെ 7466 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

രാജ്യത്ത് 1,29,917 പേർ നിലവിൽ ചികിത്സയിലുണ്ട്.1,29,215 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 48.35 ശതമാനമാണ്.’കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 88528 ആയി 2553 കേസും 109 മരണവും പുതിയതായി സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം രോഗികൾ അര ലക്ഷം കടന്നു. 1,311 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗികൾ 50,085 ആയി.ഡൽഹിയിലും സ്ഥിതി മോശമയി തുടരുകയാണ് 1007 കേസും 17 മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 29943 ഉം മരണ സഖ്യ 879 ആയി. ഗുജറാത്തിൽ പുതിയ 477 പുതിയ കേസും 31 മരണവും സ്ഥിരീകരിച്ചു. ആകെ രോഗികൾ 20574 ഉം മരണം സഖ്യ 1280 ആണ്.

Related Articles

Post Your Comments

Back to top button