ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻകഴിഞ്ഞില്ല, പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു.
NewsNational

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻകഴിഞ്ഞില്ല, പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് മകൾ ആത്മഹത്യ ചെയ്തതിന്നു രക്ഷിതാക്കള്‍ പറയുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമം മകൾ പങ്കുവച്ചിരുന്നുവെന്ന് പിതാവ് ബാലകൃഷ്ണൻ ആണ് പറയുന്നത്. വീട്ടിൽ ടിവി കേടായതിനാൽ തിങ്കളാഴ്ചത്തെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റു വിഷമങ്ങൾ മകൾക്ക് ഇല്ലായിരുന്നുവെന്നും പിതാവ് ബാലകൃഷ്ണൻ കുട്ടിച്ചേര്‍ത്തു. കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെ രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസ്സപ്പെടുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍ ലൈന്‍ പഠനം തുടരാന്‍ വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുന്നത്.

Related Articles

Post Your Comments

Back to top button