കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച ആൾക്ക് കോവിഡ്,സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി
NewsKerala

കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച ആൾക്ക് കോവിഡ്,സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ പട്ടുവം ആയിഷ മൻസിലിൽ നടുക്കണ്ടി ഹുസൈൻ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മാർച്ചിൽ മകളെ സന്ദർശിക്കാൻ പോയ ശേഷം, മുംബൈയിൽ നിന്നു ജൂൺ 9നാണ് ഹുസൈൻ നാട്ടിൽ എത്തിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഹുസൈന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് ആദ്യം, കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും, വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിക്കുന്നത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

Related Articles

Post Your Comments

Back to top button