കനത്ത മഴ, തലശേരി വെള്ളത്തിലായി.
NewsKerala

കനത്ത മഴ, തലശേരി വെള്ളത്തിലായി.

കേരളത്തിൽ വിവിധ സ്ഥലങ്ങളില്‍ മഴ കനത്ത് പെയ്യുകയാണ്. കണ്ണൂര്‍ തലശ്ശേരി നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. ഇവിടെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വള്ളിക്കുന്ന് പരപ്പാൽ ബീച്ചിൽ വൈദ്യുതി പോസ്റ്റുകൾ കടലാക്രമണത്തിൽ തകർന്നതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, വ്യാഴാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button