കരസേന മേജർ ജനറലുമാരുടെ ചർച്ച പരാജയം,അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം ഉടൻ ഇല്ല.
NewsNationalWorld

കരസേന മേജർ ജനറലുമാരുടെ ചർച്ച പരാജയം,അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം ഉടൻ ഇല്ല.

ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയമായി. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉടൻ ഉണ്ടാവില്ലെന്നു ഉറപ്പായി. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണ ഉണ്ടായിട്ടുണ്ട്. ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാർ തമ്മിലായിരുന്നു ചർച്ച നടന്നത്. ചർച്ച പരാജയപ്പെട്ടെങ്കിലും, സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തൽക്കാലം ഉണ്ടാവില്ല. മേജർ ജനറൽമാർ തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.

ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ ടെലഫോൺ സംഭാഷണത്തിൽ സംഘർഷം പരിഹരിക്കുന്നതിനെ പാട്ടി സംസാരിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിൽ നടത്തിയ ചർച്ചയിൽ, സംഘർഷത്തിൽ അയവു വരുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു എങ്കിലും, അതിർത്തിയിലെ മുൻനിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി പിന്നീട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിനെ ഇന്ത്യ ശക്തമായി അപലപിക്കുകയുണ്ടായി. ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിർത്തി വിഷയത്തിൽ ഇരുഭാഗത്തെയും സൈനികർക്ക് ജീവൻ നഷ്ടമായ വാർത്തകൾക്ക് പിറകെ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻപ്രതികരിച്ചതും ഏകപക്ഷികമായിട്ടായിരുന്നു. അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത് നിർത്തണമെന്നും കാര്യങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യൻ സേന അച്ചടക്കം പാലിക്കണമെന്നും അതിർത്തിയിലെ പ്രകോപനങ്ങൾ അവസാനിപ്പിക്കണമെന്നും പറഞ്ഞ ഷാവോ ലിജിയാൻ സംഭാഷണങ്ങളിലുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയും ശരിയായ രീതിയിലേക്ക് മടങ്ങുകയും വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്.
നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ വിദേശകാര്യ വക്താവ് പ്രശ്നം നടന്നത് ചൈനയുടെ നിയന്ത്രണ മേഖലയിലാണെന്നും രാജ്യം ഇതിന് ഉത്തരവാദികളല്ലെന്ന വാദവും ഉന്നയിച്ചു. കൂടുതൽ ഏറ്റുമുട്ടലുകൾ ചൈന ആഗ്രഹിക്കുന്നില്ലെന്നും ലിജിയാൻ പറയുകയുണ്ടായി.

Related Articles

Post Your Comments

Back to top button